കുടുംബാരോഗ്യകേന്ദ്രങ്ങളുടെ വികസനപാതയില്‍ അണിചേര്‍ന്ന് വോര്‍ക്കാടി എഫ്.എച്ച്.സിയും. വോര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ വോര്‍ക്കാടി കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം ഇന്ന് (ഫെബ്രുവരി 29) എ.കെ.എം.അഷ്‌റഫ് എം.എല്‍.എ നാടിന് സമര്‍പ്പിക്കും. മികച്ച നിലവാരവും ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുമുള്ള വോര്‍ക്കാടി കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ ഒരു കെട്ടിടം ആവശ്യമായിരുന്നു. കാസര്‍കോട് വികസന പാക്കേജ് അനുവദിച്ച 1.10 കോടി രൂപയും എം.എല്‍.എ ഫണ്ടില്‍ നിന്ന് 50 ലക്ഷവും പഞ്ചായത്ത് ഫണ്ടില്‍ നിന്നും 5 ലക്ഷവും ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. മൂന്ന് ഒ.പി സെക്ഷന്‍, ലാബ്, ഫാര്‍മസി, നഴ്‌സിംഗ് സ്റ്റേഷന്‍, രണ്ട് ഒബ്‌സര്‍വേഷന്‍ യൂണിറ്റും, ഇമ്മ്യൂണൈസേഷന്‍ യൂണിറ്റ്, രോഗികള്‍ക്ക് കാത്തിരിക്കാനുള്ള സ്ഥലം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.