രാജപുരം: മലയോരമേഖലയുടെ ഗതാഗത സൗകര്യങ്ങള്‍ക്കും ടൂറിസത്തിനും വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കിയ മലയോര ഹൈവേ ഉള്‍പ്പെടെ നിരവധി സ്വപ്ന പദ്ധതികളുടെ ഉപജ്ഞാതാവായ ജോസഫ് കനകമൊട്ടയ്ക്ക് കോളിച്ചാല്‍ പതിനെട്ടാം മൈലില്‍ മലയോര ഹൈവേയോട് ചേര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് സ്ഥാപിച്ച പൂര്‍ണ്ണകായ പ്രതിമ നാളെ (മാര്‍ച്ച് 1ന്) ഉച്ചയ്ക്ക് 2: 30ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു അനാച്ഛാദനം ചെയ്യും.
ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ടി കെ നാരായണന്‍, ജനറല്‍ കണ്‍വീനര്‍ സന്തോഷ് കനകമൊട്ട, കാസര്‍കോട് മലയോര വികസന സമിതി പ്രസിഡന്റ് എ യു തോമസ്, ആര്‍ സൂര്യനാരായണ ഭട്ട്, ജോളി ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.