നിര്‍മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിനെ സംരക്ഷിക്കണം: എസ്.ടി യു

കാസര്‍കോട്: കേരളത്തിലെ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം നിര്‍മാണ തൊഴിലാളികളുടെ ആശ്രയമായ ക്ഷേമ നിധി ബോര്‍ഡിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കണമെന്ന് നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. ബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങളും പെന്‍ഷനും ഒരു വര്‍ഷത്തിലധികമായി കുടിശികയാണ്.സെസ് പിരിവ് വേണ്ട രീതിയില്‍ നടത്തുന്നതില്‍ അലംഭാവം കാണിക്കുന്നു. പുതുതായി അംഗത്വം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി കടമ്പകള്‍ കടക്കേണ്ടി വരുന്നതിനാല്‍ ക്ഷേമനിധിയില്‍ സജീവ അംഗങ്ങളുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞു വരികയും പെന്‍ഷന്‍കാരുടെ എണ്ണം കൂടി വരികയുമാണ്. അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം സമര പരിപാടികള്‍ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡണ്ട് സി.എ. ഇബ്രാഹിം എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.പി. മുഹമ്മദ് അശ്‌റഫ് ഉല്‍ഘാടനം ചെയ്തു. എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി, ജില്ലാ ജന. സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, സെക്രട്ടറിമാരായ പി.ഐ.എ.ലത്തീഫ്, എല്‍. കെ.ഇബ്രാഹിം, ബി.എ.മജീദ് പാത്തൂര്‍, ഹനീഫ പാറ ചെങ്കള, യൂസഫ് പാച്ചാണി, ശിഹാബ് റഹ്‌മാനിയ നഗര്‍,ശാഫി പള്ളത്തടുക്ക,ഫുളൈല്‍ കെ മണിയനൊടി, എസ്.കെ.അബ്ബാസലി, ടി.എസ്. സൈനുദ്ധീന്‍ തുരുത്തി,എച്ച്.എ. അബ്ദുല്ല കൊല്ലമ്പാടി, മുഹമ്മദ് മൊഗ്രാല്‍, സി.എം. ഇബ്രാഹിം പൊവ്വല്‍, ബി.എ. അബൂബക്കര്‍, ഇബ്രാഹിം പുണ്ടൂര്‍, ഗഫൂര്‍ പച്ചമ്പള, ടി.കെ. ബദ്‌റുദ്ധീന്‍, ടി.എം. സൈനുദ്ധീന്‍ തുരുത്തി, ഇസ്മയില്‍ കൊറ്റുമ്പ,മൊയ്തീന്‍ എതിര്‍ത്തോട് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *