വയോജനങ്ങള്‍ക്ക് അനുവദിച്ച റെയില്‍വേ യാത്രാ നിരക്ക് ഇളവ് പുന:സ്ഥാപിക്കുക.

നീലേശ്വരം: കോവിഡിന്റെ മറവില്‍ നിര്‍ത്തലാക്കിയ വയോജനങ്ങള്‍ക്കുള്ള റെയില്‍വേ യാത്രാനിരക്ക് ഇളവ് പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണത്തോടെ ക്ഷാമാശ്വാസ കുടിശിക ഒറ്റത്തവണയായി അനുവദിക്കുക, കുടിശ്ശിക ക്ഷാമ ആശ്വാസം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നീലേശ്വരം ബ്ലോക്ക് സമ്മേളനം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് കെ വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം നീലേശ്വരം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. എം ഗംഗാധരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി മെമ്പര്‍ പി കെ മാധവന്‍ നായര്‍, ജില്ലാ സെക്രട്ടറി പി പി കുഞ്ഞമ്പു നായര്‍, കെ സുജാതന്‍ മാസ്റ്റര്‍, ടിവി സരസ്വതിക്കുട്ടി, പി പി കുഞ്ഞികൃഷ്ണന്‍, കൂ ത്തൂര്‍ കണ്ണന്‍ മാസ്റ്റര്‍, എം കുഞ്ഞു ഗോവിന്ദന്‍, കെ മുരുഗപ്പന്‍ ആചാരി, വി രവീന്ദ്രന്‍ ,എം മാധവന്‍, പി കെ ശശിധരന്‍, ടി എ പുരുഷോത്തമന്‍ മാസ്റ്റര്‍, ടീ ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.2024-25 വര്‍ഷത്തെ ഭാരവാഹികളായി കെ ഗോവിന്ദന്‍ പ്രസിഡണ്ട് , പി കുഞ്ഞിരാമന്‍ നായര്‍, കേ രമാവതി, വി സുകുമാരന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ടുമാര്‍, വി രവീന്ദ്രന്‍ സെക്രട്ടറി, എം ഗംഗാധരന്‍ മാസ്റ്റര്‍, വി കെ ശശിധരന്‍, പി നാരായണന്‍ ജോയിന്‍ സെക്രട്ടറിമാര്‍ എം മാധവന്‍ ട്രഷറര്‍ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *