രാജപുരം : കള്ളാര്‍ പുഞ്ചക്കര മസ്ജിദുല്‍ ഹുദാ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ അഡ്വ. ഫാത്തിമ ഹംസയെ ആദരിച്ചു. നാല് തലമുറകള്‍ ഒരുമിച്ച് കൂടിയ അപൂര്‍വ്വ സംഗമമായിരുന്നു ഇത്. കുട്ടികളുടെ കലാപരിപാടികള്‍, ഗെയിംസ് ,സ്ത്രീകള്‍ക്ക് പ്രത്യേക മത്സരങ്ങള്‍ എന്നിവ നടത്തി. കുടുംബത്തിന് അഭിമാനമായി കേരള ഹൈക്കോടതിയില്‍ നിന്നും അഡ്വക്കേറ്റ് ആയി എന്റോള്‍ ചെയ്ത ഫാത്തിമ ഹംസയെ ചടങ്ങില്‍ ഷാള്‍ അണിയിച്ച് ആദരിച്ചു, മൊയ്ദു പുഞ്ചക്കര മെമെന്റോ നല്‍കി. പ്രായമായ സയ്നബ എന്ന മൂത്തമ്മയെ ആദരിച്ചു. ബഷീര്‍ പുഞ്ചക്കര അധ്യക്ഷത വഹിച്ചു. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. അമീര്‍, ശരീഫ് ആഷിക് സംസാരിച്ചു. പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ അബ്ദുള്ള കള്ളാര്‍ ക്ലാസെടുത്തു. അബ്ദുറസാഖ് സ്വാഗതവും മമ്മി പുഞ്ചക്കര നന്ദിയും പറഞ്ഞു.