പ്ലാസ്റ്റിക്ക് ബദല്‍ ഉത്പന്നങ്ങള്‍ക്ക് സംസ്ഥാനത്തിന് തന്നെ മാതൃകയായി കുടുംബശ്രീ ജില്ലാ മിഷന്‍ തുണി ഉത്പന്നങ്ങളുടെ പ്രദര്‍ശനം നടത്തി

പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് സംസ്ഥാനത്തിന്ന് തന്നെ മാതൃക ആവുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍. കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തുണി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടത്തി. മത്സ്യം വാങ്ങുന്നതിനുള്ള സഞ്ചി, ക്ലോത്ത് പാഡ്, അലിഞ്ഞു പോകുന്ന സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന തുണിസഞ്ചികള്‍, ഹാന്റ് പേഴ്‌സ് രൂപത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന സഞ്ചികള്‍ തുടങ്ങി തുണി കൊണ്ടുള്ള വാഴക്കുല, പാള കൊണ്ടുള്ള ബോള്‍, പേപ്പര്‍ കൊണ്ടുള്ള തൂക്ക് വിളക്ക് തുടങ്ങി നൂറിലധികം കൂടുംബശ്രീ അംഗങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ച തനത് ഉത്പന്നങ്ങളുടെ പ്രദര്‍ശനമാണ് അലാമിപള്ളി പരിസരത്ത് നടത്തിയത്. പ്രദര്‍ശനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ അദ്ധ്യക്ഷനായി.
കൗണ്‍സിലര്‍ന്മാരായ കെ.അനീശന്‍, കെ.വി.മായാകുമാരി, കെ.വി.സുശീല, എ.ഡി.എം.സി ഹരിദാസ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാരായ കെ.സുജിനി, സൂര്യ ജാനകി, ബി.സുനിത, കെ.റീന എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *