മുളിയാര്‍ : ഉന്നത വിദ്യാഭ്യാസ നിലവാരത്തോടെ കാലങ്ങളോളമായി പ്രവര്‍ത്തിക്കുന്ന ആലൂര്‍ എം ജി എല്‍ സി സ്‌കൂളിന്റെ തുടര്‍ പ്രവര്‍ത്തനാനുവദിക്കുള്ള ആശങ്കള്‍ അകറ്റി പ്രദേശവാസികളായ കുട്ടികള്‍ക് പഠിക്കാനുള്ള അവസരം ഒരുക്കണമെന്ന് എസ് വൈ എസ് ആലൂര്‍ ഗ്രാമസഭയില്‍ ആവശ്യപ്പെട്ടു.
സ്‌കൂള്‍ പ്രവര്‍ത്തിക്കാനുള്ള താത്കാലിക അനുമതി സര്‍ക്കാര്‍ നല്‍കിയെങ്കിലും നിലവില്‍ കുട്ടികളുടെ ഉച്ചക്കഞ്ഞി തടഞ്ഞു വെച്ച് സ്‌കൂളിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ഗ്രാമസഭ കുറ്റപ്പെടുത്തി. ബന്ധപ്പെട്ട അധികാരികള്‍ക് നിവേദനം നല്‍കും. വികസനമില്ലാതെ വോട്ടില്ല എന്ന ആക്ഷന്‍ കമ്മിറ്റിയുടെ നിലപാടിനോട് പിന്തുണ പ്രഖ്യാപിച്ചു. ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു.
എസ് വൈ എസ് മുള്ളേരിയ സോണ്‍ ഗ്രാമസഭ തല ഉല്‍ഘാടന ആലൂര്‍ യൂണിറ്റില്‍ നടന്ന യോഗത്തില്‍ ഹാരിസ് ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ല ജനറല്‍ സെക്രട്ടറി കരീം മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉമര്‍ സഖാഫി മയ്യളം, ഹനീഫ് സഖാഫി മൂലടുക്കം, മൂസാന്‍ നെജിക്കാര്‍, ഹാഫിള് മജീദ് സഖാഫി പള്ളപ്പാടി, മുസ്തഫ കര്‍ന്നൂര്‍, അബ്ദുല്ല സഖാഫി ആലൂര്‍, അബ്ദുല്ല അപ്പോളോ ഇസ്മായില്‍ ആലൂര്‍ സംസാരിച്ചു. സവാദ് ആലൂര്‍ സ്വാഗതവും ടി.എ ഹനീഫ ഹാജി നന്ദിയും പറഞ്ഞു.