രാജപുരം : മലയോര ഹൈവേ ഉപജ്ഞാതാവ് ജോസഫ് കനകമൊട്ടയുടെ സ്മരണാര്‍ഥം കോളിച്ചാല്‍ പതിനെട്ടാംമൈലില്‍ മലയോര ഹൈവേയ്ക്ക് സമീപം സ്ഥാപിക്കുന്ന അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ മന്ത്രി ഡോ.ആര്‍.ബിന്ദു അനാഛാദനം ചെയ്തു. ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി . കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ്‌റ് പ്രസന്ന പ്രസാദ്, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പയ്യങ്ങാനം, മാലക്കല്ല് ലൂര്‍ദ് മാതാ പള്ളി വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട്, പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് വാരണത്ത്, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ സന്തോഷ് ജോസഫ്, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.ജെ. കൃഷ്ണന്‍, മലനാട് വികസന സമിതി പ്രതിനിധി ആര്‍. സൂര്യനാരായണ ഭട്ട്, കെവിവിഇഎസ് ജില്ലാ സെക്രട്ടറി കെ. ജെ.സജി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.