കള്ളാര്‍ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

രാജപുരം: കള്ളാര്‍ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പൂടംകല്ലില്‍ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണി ത്താന്‍ എം പി മുഖ്യാതിഥിയായി. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (കെ എസ് എസ് എം ) എച്ച് ദിനേശന്‍ ഐ എ എസ് റിപ്പോര്‍ട്ട് അവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ബ്ലോക്ക് പഞ്ചായതംഗം രേഖ സി , കേരള സാമൂഹ്യ സുരക്ഷ മിഷന്‍ പ്രേഗ്രാം കോ ഓര്‍ഡിനേറ്റ മുഹമ്മദ് ഫൈസല്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ ഗോപി, ഗീത പി, സന്തോഷ് വി ചാക്കോ, അജിത്ത് കുമാര്‍, ജോസ് പുതുശ്ശേരിക്കാലായില്‍ , താലൂക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.സുകു സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കമലാക്ഷി, പി ടി എ പ്രസിഡന്റ് സതീശന്‍ അടോട്ടുകയ ,പ്രധാന അധ്യാപിക ഡാലിയ മാത്യു , വിവിധ രാഷ്ട്രിയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കള്ളാര്‍പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ സ്വാഗതവും കള്ളാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് അബ്രഹാം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *