പ്രീപ്രൈമറി ഫെസ്റ്റും വാര്‍ഷികവും നടത്തി

ബാനം: ബാനം ഗവ.ഹൈസ്‌കൂള്‍ പ്രീപ്രൈമറി ഫെസ്റ്റും സ്‌കൂള്‍ വാര്‍ഷികവും നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍, ബാനം കൃഷ്ണന്‍, കെ.എന്‍ ഭാസ്‌കരന്‍, വി.എന്‍ മിനി, അനൂപ് പെരിയല്‍, നിശാന്ത് രാജന്‍, കെ.കെ കുഞ്ഞിരാമന്‍, ടി.ടി തുഷാര എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും സഞ്ജയന്‍ മനയില്‍ നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ലിറ്റില്‍ കൈറ്റ്‌സ് കുട്ടികളുടെ യൂണിഫോം വിതരണം, ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, സഞ്ജയന്‍ മനയില്‍ അവതരിപ്പിച്ച ഏകപാത്ര നാടകം മുച്ചിലോട്ടമ്മ എന്നിവയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *