അട്ടേങ്ങാനം ബേളൂര്‍ മഹാ ശിവ ക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവം നാളെ മുതല്‍

രാജപുരം: അട്ടേങ്ങാനം ബേളൂര്‍ ശ്രീ മഹാശിവക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവം നാളെ മുതല്‍ മാര്‍ച്ച് 8 വരെ നടക്കും. മൂന്നിന് രാവിലെ 7 മണിക്ക് കലവറ നിറയ്ക്കല്‍. 10 മണിക്ക് മഹാമൃത്യുഞ്ജയഹോമം.വൈകുന്നേരം 6 മണി മുതല്‍ വിവിധ പൂജാദി കര്‍മ്മങ്ങള്‍. 4 ന് തിങ്കളാഴ്ച രാവിലെ 10.10 നും 10. 49 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കൊടിയേറ്റം. 11 മണി മുതല്‍ സംഗീതാര്‍ച്ചന. തുടര്‍ന്ന് സോപാനസംഗീതം. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ. തുടര്‍ന്ന് പ്രസാദവിതരണം. ഒരുമണിക്ക് അന്നദാനം. വൈകുന്നേരം 6 മണിക്ക് തായമ്പക, ദീപാരാധന. 9.30 സര്‍വ്വൈശ്വര വിളക്ക് പൂജ. 8 മണി മുതല്‍ കൈകൊട്ടിക്കളി, തിരുവാതിര, കലാസന്ധ്യ എന്നിവ നടക്കും. രാത്രി 9 മണിക്ക് അത്താഴപൂജ. തുടര്‍ന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത് ,മേളം.


5 ന് ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍. 6 മണി മുതല്‍ വിവിധ പൂജാദി കര്‍മ്മങ്ങള്‍. 10.30 ന് ഭജന. 12 മണിക്ക് മഹാപൂജ, പ്രസാദവിതരണം, ഒരുമണിക്ക് അന്നദാനം. വൈകുന്നേരം 6 മണി മുതല്‍ തായമ്പക, ദീപാരാധന. 8 മണിക്ക് സാംസ്‌കാരിക ആധ്യാത്മിക സദസ്സ്. 9.30 ന് അരങ്ങേറ്റം, നൃത്ത സന്ധ്യ 6 ന് ബുധനാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍. തുടര്‍ന്ന് വിവിധ പൂജാദികര്‍മ്മങ്ങള്‍. രാവിലെ 10 മണിക്ക് ഭക്തിഗാനസുധ, 11.30ന് സംഗീതാര്‍ച്ചന, 12 മണിക്ക് മഹാപൂജ, പ്രസാദ വിതരണം, അന്നദാനം. വൈകുന്നേരം 6 മണിക്ക് കേളി, ദീപാരാധന, ഇരട്ട തായമ്പക. 7.30ന് തിരുവാതിര, 8.30ന് ഭരതനാട്യം രംഗപ്രവേശം. 9.30 മുതല്‍ അത്താഴപൂജ, ശ്രീഭൂതബലി , എഴുന്നള്ളത്ത്, പഞ്ചവാദ്യ സേവ, മേളം, അരയാല്‍ തറയിലേക്ക് എഴുന്നള്ളിച്ച് പൂജ, വസന്ത മണ്ഡപത്തില്‍ വച്ച് പൂജ ,പഞ്ചവാദ്യ സേവ, നൃത്തോത്സവം എന്നിവ നടക്കും.
7 ന് വ്യാഴാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍. തുടര്‍ന്ന് വിവിധ പൂജാദി കര്‍മ്മങ്ങള്‍. 11 മണിക്ക് ഭജനാമൃതം. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ, പ്രസാദവിതരണം. തുടര്‍ന്ന് അന്നദാനം. വൈകുന്നേരം 5 മണിക്ക് ശ്രീഭൂതബലി, പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്. അട്ടേങ്ങാനം ചെന്തളം, ഒടയംചാല്‍ അയ്യപ്പഭജനമന്ദിരത്തില്‍ പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്. നഗരപ്രദക്ഷിണം തുടര്‍ന്ന് വിശേഷാല്‍ പൂജ, ദീപാരാധന, അത്താഴപൂജ, ശയ്യാപൂജ, ശയനം.
8 ന് വെള്ളിയാഴ്ച മഹാശിവരാത്രി നാളില്‍ രാവിലെ 6 മണി മുതല്‍ വിവിധ പൂജാദികര്‍മ്മങ്ങള്‍. 10 മണിക്ക് ഭക്തിഗാനസുധ, 12 മണിക്ക് മഹാപൂജ, പ്രസാദ വിതരണം. ഒരുമണിക്ക് അന്നദാനം. വൈകുന്നേരം 5 മണിക്ക് ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് കഴിഞ്ഞ് തിരിച്ച് എഴുന്നള്ളത്ത് എന്നിവ നടക്കും. 8 മണിക്ക് വസന്ത മണ്ഡപത്തില്‍ വച്ച് പൂജ. 9 മണിക്ക് കരിമരുന്ന് പ്രയോഗം. തുടര്‍ന്ന് നൃത്തോത്സവം. രാത്രി 11.30ന് കൊടിയിറക്കം, ആറാട്ട് കലശാഭിഷേകം, മഹാപൂജ ,ശ്രീഭൂതബലി, ദീപാരാധന , നിറമാല, അത്താഴപൂജ എന്നിവ നടക്കും. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി 12ന് ചൊവ്വാഴ്ച തെയ്യം കളിയാട്ടത്തിന് തുടക്കം രാത്രി 8 മണിക്ക് തെയ്യങ്ങളുടെ തിടങ്ങില്‍. 12 മണിക്ക് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്. ബുധനാഴ്ച രാവിലെ 9 മണിക്ക് ചാമുണ്ഡി അമ്മയുടെയും തുടര്‍ന്ന് 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാട് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം കെ ഭാസ്‌കരന്‍, കണ്‍വീനര്‍ സി ചന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ സി മോഹനന്‍, ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കമ്പിക്കാനം തമ്പാന്‍ നായര്‍, സെക്രട്ടറി പി അശോകന്‍ ഖജാന്‍ജി എം സത്യനാഥന്‍, മാതൃസമിതി പ്രസിഡന്റ് ഓമന ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *