ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് നല്‍കാന്‍ മഞ്ഞള്‍ക്കുറി പാക്കറ്റുകള്‍ ഒരുങ്ങുന്നു

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവ നാളുകളില്‍ ക്ഷേത്രത്തിലെത്തുന്ന
ആയിരങ്ങള്‍ക്ക് പ്രസാദമായി നല്‍കുന്നതാണ് മഞ്ഞള്‍ക്കുറി. ക്വിന്റലോളം മഞ്ഞള്‍ ഇതിനായി വേണ്ടിവരുന്നു. ഇവ പൊടിച്ചു അതില്‍ കുരുമുളക് പൊടിയും ചേര്‍ത്താണ് മഞ്ഞള്‍കുറി ഉണ്ടാക്കുന്നത്.
ഇവ ചെറു കടലാസ് പാക്കറ്റുകളില്‍ നിറയ്ക്കാന്‍ കഴക പരിധിയില്‍ നിന്ന് നിരവധി വാല്യക്കാര്‍ ഭണ്ഡാര വീട്ടിലെത്തി. ഇത് പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ പ്രാദേശിക മാതൃസമിതികളിലെ അംഗങ്ങളും മഞ്ഞള്‍ക്കുറി നിറയ്ക്കാന്‍ ചൊവ്വാഴ്ച ഭണ്ഡാര വീട്ടിലെത്തും. ഭരണി ഉത്സവ നാളുകളില്‍ അരലക്ഷത്തിലേറെ മഞ്ഞള്‍കുറി പാക്കറ്റുകള്‍ പ്രാര്‍ഥനാ പ്രസാദമായി നല്‍കാന്‍ വേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *