ആശാന്‍ സ്മൃതി സദസ്സ് സംഘടിപ്പിച്ചു

നീലേശ്വരം: മഹാകവി കുമാരനാശാന്റെ നൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശാന്‍ സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ചിറപ്പുറം ബി ഏ സി പരിസരത്ത് സംഘടിപ്പിച്ച പരിപാടി പുകസ സംസ്ഥാന കമ്മിറ്റിയംഗം ടി.എം.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ പ്രസിഡണ്ട് സി.എം.വിനയചന്ദ്രന്‍, ഡോ.എന്‍.പി.വിജയന്‍, എ.വി.സുരേന്ദ്രന്‍, പി.എസ്.അനില്‍കുമാര്‍, കെ രഘു, ടി.രാജന്‍ എന്നിവര്‍ സംസാരിച്ചു. സുമാ ദേവി, ആരാധ്യ അനില്‍ , ബാലചന്ദ്രിക ടീച്ചര്‍ ,യു.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശാന്റെ കവിതകളവതരിപ്പിച്ചു. കുമാരി ഗോപിക കരുണാകാവ്യത്തെ മുന്‍നിര്‍ത്തി നൃത്താവിഷ്‌കാരം നടത്തി.ഡോ.കെ.വി.സജീവന്‍ സ്വാഗതം പറഞ്ഞു. കെ.വി.ദാമോദരന്‍ അധ്യക്ഷനായി. കെ.വി.സേതുമാധവന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *