‘മഴവില്ല് ‘വയോജന സംഗമം നടന്നു.

വെള്ളിക്കോത്ത്: ആടിയും പാടിയും ചുവടുകള്‍ വച്ചും വയോജനങ്ങള്‍ വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ സദസ്സിലും കാണികളിലും അത് ആവേശമുയര്‍ത്തുന്ന കാഴ്ചയായി മാറി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് 2023 24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മഴവില്ല് വയോജന സംഗമ വേദിയാണ് പേരിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ സപ്ത വര്‍ണ്ണ പീലി വിടര്‍ത്തിനിറഞ്ഞാടിയത്. മഴവില്ലിന്റെ ഉദ്ഘാടനം ആചാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. സബീ ഷ് അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍,എം. ജി. പുഷ്പ, ലക്ഷ്മി തമ്പാന്‍,പഞ്ചായത്ത് മെമ്പര്‍മാരായ എം. ബാലകൃഷ്ണന്‍, കെ. വി.ലക്ഷ്മി, വയോജന സംഘടന പ്രതിനിധികളായ പി പുരുഷോത്തമന്‍, എന്‍ അരവിന്ദാക്ഷന്‍ നായര്‍, കെ, വാസു,സി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, തമ്പാന്‍ നായര്‍ മേലത്ത് എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി.എം. ഗ്രീഷ്മ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ എ. പി. അഭിരാജ് വയോജനങ്ങളെ കോര്‍ത്തിണക്കി വിവിധ നാടന്‍ പാട്ടുകളും കളികളുംഅവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *