രാജപുരം:വയനാട് പൂക്കോട് വെറ്റനറി മെഡിക്കല്‍ കോളേജിലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നിലെ മുഴുവന്‍ എസ്എഫ്‌ഐ ക്രിമിനലുകളെയും കണ്ടെത്തുന്നതിലുള്ള പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരം ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂടംകല്ലില്‍ നിന്നും രാജപുരത്തേക്ക് പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.രാജപുരത്ത് നടന്ന പൊതു യോഗത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു.കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ പി സി സി മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍ മുഖ്യ പ്രഭാഷണം നടത്തി,യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, മധു റാണിപുരം,ബാബു കദളി മറ്റം എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി വി കെ ബാലകൃഷ്ണന്‍ സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് പി എ ആലി നന്ദിയും പറഞ്ഞു.പ്രകടനത്തിന് പനത്തടി മണ്ഡലം പ്രസിഡന്റ് കെ ജെ ജെയിംസ്, ബി അബ്ദുള്ള, സജി മണ്ണൂര്‍, സജി പ്ലാച്ചേരിപ്പുറത്ത്, സണ്ണി ജോസഫ്, ജിജോ മോന്‍ കെ സി, കെ ഗോപി, ബി അജിത്ത് കുമാര്‍, ചന്ദ്രന്‍ പാലംന്തടി , ബേബിഏറ്റിയപ്പള്ളിയില്‍,കുഞ്ഞിക്കണ്ണന്‍ കൂരംക്കയ, ജോര്‍ജ് മൈലാടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.