പരപ്പ ബ്ലോക്ക് പഞ്ചായത്ത് ജലബജറ്റ് ശില്‍പ്പശാല നടത്തി.

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ജലബജറ്റ് ശില്‍പ്പശാല നടത്തി. ശില്‍പ്പശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് ഉത്ഘാടനം ചെയ്തു.ജോസഫ് എം ചാക്കോ അധ്യക്ഷത വഹിച്ചു.ജല ബജറ്റ് സംബന്ധിച്ച അവതരണം നവ കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ നടത്തി. ഗ്രാമ പഞ്ചായത്ത് കളുടെ ജലബജറ്റ് അവതരണം നടത്തി. ചര്‍ച്ചകള്‍ക്കും ക്രോഡീകരണത്തിനും റിസോര്‍സ് പേഴ്‌സണ്‍ രാഘവന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.. അസിസ്റ്റന്റ് സെക്രട്ടറി മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ മാര്‍, മൈനര്‍ ഇറി ഗേഷന്‍ എഞ്ചിനീയര്‍ മാര്‍, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,തൊഴിലുറപ്പ് ആക്രെഡിറ്റഡ് എഞ്ചിനീയര്‍മാര്‍,വി. ഇ. ഒ മാര്‍,സന്നദ്ധ പ്രവര്‍ത്തകര്‍,എന്നിവര്‍ പങ്കെടുത്തു. ജോയിന്റ് ബി ഡി ഒ ബിജുകുമാര്‍ കെ ജി സ്വാഗതവും ജി ഇ ഒ ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *