ജില്ലയില്‍ നൈബര്‍ഹുഡ് യൂത്ത് പാര്‍ലിമെന്റ് സംഘടിപ്പിച്ചു മോക്ക് പാര്‍ലിമെന്റ് അവതരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

നെഹ്റു യുവകേന്ദ്രയുടെയും നാഷണല്‍ സര്‍വീസ്സ്‌കീം നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കാഞ്ഞങ്ങാടിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ തല നൈബര്‍ഹുഡ് യൂത്ത് പാര്‍ലിമെന്റ് പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര യൂത്ത് പാര്‍ലിമെന്റ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ മതേതരത്വവും ഐക്യവും നിലനിര്‍ത്താന്‍ നെഹ്‌റു യുവ കെന്ദ്രയുടെയും എന്‍എസ്എസ് ന്റെയും പ്രവര്‍ത്തനവും മാതൃകാപരമാണ്. രാജ്യത്തെ കുറിച്ചും ജൂഡിഷ്യറി, ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ് എന്നിവയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ കൃത്യതയോടെ അറിഞ്ഞിരിക്കണം. ഭരണഘടനയെ കുറിച്ചും ലോകസഭ , രാജ്യസഭ എന്നിവയുടെ പ്രവര്‍ത്തനത്തെ കുറിച്ചും അറിയാന്‍ യൂത്ത് പാര്‍ലിമെന്റ് ഏറെ സഹായകരമാണെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് അസിസ്റ്റന്റ് കളക്ടര്‍ പറഞ്ഞു.

യുവാക്കള്‍ക്ക് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ വേദിയൊരുക്കാന്‍ ലക്ഷ്യമിട്ടാണ് യൂത്ത് പാര്‍ലിമെന്റ് സംഘടിപ്പിച്ചത്. ജില്ലയിലെ എന്‍വൈകെയുടെയും നെഹ്റു കോളേജ്, സി കെ നായര്‍ കോളേജ്, ഗവണ്മെന്റ് കോളേജ് കരിന്തളം, മുന്നാട് പീപ്ലസ് കോഓപ്പറേറ്റീവ് കോളേജ് എന്‍എസ്എസ് യൂണിറ്റ് വോളണ്ടിയര്‍മാരും ,സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, പടന്നകാട് അഗ്രിക്കള്ച്ചര്‍ കോളേജില്‍ നിന്നും 400 ഓളം വളണ്ടിയേഴ്‌സാണ് യൂത്ത് പാര്‍ലിമെന്റില്‍ പങ്കെടുത്തത്. പാര്‍ലിമെന്റ് മാതൃകയില്‍ വളണ്ടിയേഴ്‌സില്‍ നിന്ന് സ്പീക്കര്‍, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര മന്ത്രിമാര്‍, എം.പിമാര്‍ എന്നിവരെ തെരഞ്ഞെടുത്ത് മോക്ക് പാര്‍ലിമെന്റ് അവതരിപ്പിച്ചു.

നെഹ്റു കോളേജില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ. വി മുരളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ദേശിയ യൂത്ത് പാര്‍ലമെന്റില്‍ കേരളത്തെ പ്രധിനീകരിക്കുന്ന കാസിസ് മുകേഷിനെ ആദ്ധരിച്ചു. മികച്ച പാര്‍ലിമെന്ററിനായി തിരഞ്ഞെടുത്ത ആകാശ് , മുരളി കൃഷ്ണ, എ.കെ അഭിനവ് , അഹല്യ സജീവ് എന്നിവര്‍ക് പുരസ്‌കാരം സമ്മാനിച്ചു .

ജില്ലാ. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, നെഹ്റു കോളേജ് എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍സ് വിജയ കുമാര്‍, ഡോ. വിനീഷ് കുമാര്‍, എ.സുമലത, യൂണിയന്‍ ചെയര്‍മാന്‍ ഗോകുല്‍, ജൂനിയര്‍ സുപ്രണ്ട് ബാലഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് ഓഫീസര്‍ പി.അഖില്‍ സ്വാഗതവും നാഷണല്‍ യൂത്ത് വോളണ്ടിയര്‍ സനൂജ നന്ദിയും പറഞ്ഞു.

പരിപാടിയില്‍ അഡ്വ . ഹസക്കുട്ടി, അസിസ്റ്റന്റ് പ്രൊഫസര്‍ ലിസ് ജെ കാപ്പന്‍, ട്രൈനെര്‍ നിര്‍മല്‍ കുമാര്‍ എന്നിവര്‍ ‘ന്യൂ ഇന്ത്യ ഇനിഷ്യറ്റീവ്‌സ് ‘, മില്ലെറ്റസ് ഫോര്‍ ലൈഫ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് ആന്‍ഡ് ലീഡര്‍ഷിപ് എന്ന വിഷയങ്ങളില്‍ ക്ലാസുകള്‍ക് നേതൃത്വം നല്‍കി . എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ വിജയ കുമാര്‍ മോക്ക് പാര്‍ലിമെന്റ് സെഷന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *