മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണം : ധന സമാഹരണ ഉദ്ഘാടനം നടന്നു.

കാഞ്ഞങ്ങാട് : ചരിത്രപ്രസിദ്ധമായ മടിയന്‍കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഉദ്ഘാടനം ക്ഷേത്രത്തില്‍ വച്ച് നടന്നു. നായരച്ഛo വീട് തറവാട് കമ്മിറ്റിയുടെ വകയായുള്ള ആദ്യ തുക മൂലച്ചേരി നായരച്ഛന്‍ കുഞ്ഞികൃഷ്ണന്‍ നായരച്ഛനില്‍ നിന്നും നവീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ ഏറ്റുവാങ്ങി. അജാനൂര്‍ കുറുമ്പ ഭഗവതി ക്ഷേത്രം കമ്മറ്റി വകയായുള്ള തുകയും ധനസമാഹരണ ഉദ്ഘാടന ചടങ്ങില്‍ ഏറ്റുവാങ്ങി. മടിയന്‍ നായരച്ഛന്‍ കുഞ്ഞിക്കണ്ണന്‍ നായരച്ഛന്‍, നവീകരണ കമ്മിറ്റി വൈസ് ചെയര്‍മാന്‍മാരായ പി,ദിവാകരന്‍ നായര്‍,
വി. കമ്മാരന്‍, തോക്കാനം ഗോപാലന്‍ എന്‍.വി.തമ്പാന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ വി.നാരായണന്‍,
കെ.വി.അശോകന്‍ ,
എന്‍. വി. ബേബി രാജ്, പൊതുപ്രവര്‍ത്തകരായ ഏ.ദാമോദരന്‍,സി.വി.സുരേഷ്, വിവിധ കഴക പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി. എം. ജയദേവന്‍ സ്വാഗതവും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.വിജയന്‍ നന്ദിയും പറഞ്ഞു. വിവിധ സബ് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും മറ്റ് ഭക്തജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *