പാര്‍ഥസാരഥി ക്ഷേത്ര ശ്രീകോവിലിനകം കരിങ്കല്‍ പാകുന്നു; 7 മുതല്‍ പൂജാ സമയങ്ങളില്‍ മാറ്റം

പാലക്കുന്ന് : തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ശ്രീകോവിലിനകത്ത് കരിങ്കല്‍ പാകുന്നു. ക്ഷേത്ര യുഎഇ കൂട്ടായ്മയാണ് ഇതിന്റെ ചെലവുകള്‍ വഹിക്കുക. നിര്‍മാണ പ്രവൃത്തി തുടസങ്ങുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ച (7) രാവിലെ മുതല്‍ അനുജ്ഞ കലശം, കലശപൂജ, കലശാഭിക്ഷേകം, ഉച്ചപൂജ, മഹാപൂജയും തുടര്‍ന്ന് അനുജ്ഞാ പ്രാര്‍ത്ഥനയും നടക്കും. അരവത്ത് കെ.യു പദ്മനാഭ തന്ത്രി കാര്‍മികത്വം വഹിക്കും. പ്രതിഷ്ഠാദിന ഉത്സവം തുടങ്ങുന്നതുവരെ ക്ഷേത്രത്തില്‍ പൂജാസമയങ്ങളില്‍ മാറ്റം വരുത്തി.

പ്രഭാത പൂജയും ഉച്ചപൂജയുംകഴിഞ്ഞ് 8.30ന് നടയടച്ചാല്‍ വൈകുന്നേരം 6ന് മാത്രമേ തുറക്കുകയുള്ളൂ. പതിവായുള്ള മധ്യാഹ്ന അന്നദാനവും രാത്രിയിലെ അത്താഴപൂജയും ഉണ്ടായിരിക്കും. വഴിപാടുകളും തിങ്കളാഴ്ചത്തെ ‘ഒരിക്കല്‍ഊണും ഉണ്ടാവില്ല. ഒരു നേര പൂജ, ദിവസ പൂജ , ശ്വാശ്വത പൂജ, മുതലായവ രാവിലെയും രാത്രിയും മാത്രമെ ഉണ്ടാവുള്ളൂവെന്ന് പ്രസിഡന്റ് പ്രഭാകരന്‍ പാറമ്മല്‍ അറിയിച്ചു. ഫോണ്‍ : 9778190015.

Leave a Reply

Your email address will not be published. Required fields are marked *