അട്ടേങ്ങാനം ബേളൂര്‍ മഹാശിവ ക്ഷേത്രത്തിലെ ശിവരാത്രി ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഇരവില്‍ പത്മനാഭന്‍ വാഴുന്നോര്‍ കൊടിയേറ്റ് നടത്തി

രാജപുരം: അട്ടേങ്ങാനം ബേളൂര്‍ മഹാശിവക്ഷേത്രത്തിലെ ശിവരാത്രി ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഇരവില്‍ പത്മനാഭന്‍ വാഴുന്നോര്‍ കൊടിയേറ്റ് നടത്തി. ഇന്ന് വൈകുന്നേരം 6 മണിക്ക് തായമ്പക, ദീപാരാധന. 6.30 സര്‍വ്വൈശ്വര വിളക്ക് പൂജ. 8 മണി മുതല്‍ കൈകൊട്ടിക്കളി, തിരുവാതിര, കലാസന്ധ്യ എന്നിവ നടക്കും. രാത്രി 9 മണിക്ക് അത്താഴപൂജ. തുടര്‍ന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത് ,മേളം.
5 ന് ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍. 6 മണി മുതല്‍ വിവിധ പൂജാദി കര്‍മ്മങ്ങള്‍. 10.30 ന് ഭജന. 12 മണിക്ക് മഹാപൂജ, പ്രസാദവിതരണം, ഒരുമണിക്ക് അന്നദാനം. വൈകുന്നേരം 6 മണി മുതല്‍ തായമ്പക, ദീപാരാധന. 8 മണിക്ക് സാംസ്‌കാരിക ആധ്യാത്മിക സദസ്സ്. 9.30 ന് അരങ്ങേറ്റം, നൃത്ത സന്ധ്യ. 6 ന് ബുധനാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍. തുടര്‍ന്ന് വിവിധ പൂജാദികര്‍മ്മങ്ങള്‍. രാവിലെ 10 മണിക്ക് ഭക്തിഗാനസുധ, 11.30ന് സംഗീതാര്‍ച്ചന, 12 മണിക്ക് മഹാപൂജ, പ്രസാദ വിതരണം, അന്നദാനം. വൈകുന്നേരം 6 മണിക്ക് കേളി, ദീപാരാധന, ഇരട്ട തായമ്പക. 7.30ന് തിരുവാതിര, 8.30ന് ഭരതനാട്യം രംഗപ്രവേശം. 9.30 മുതല്‍ അത്താഴപൂജ, ശ്രീഭൂതബലി , എഴുന്നള്ളത്ത്, പഞ്ചവാദ്യ സേവ, മേളം, അരയാല്‍ തറയിലേക്ക് എഴുന്നള്ളിച്ച് പൂജ, വസന്ത മണ്ഡപത്തില്‍ വച്ച് പൂജ ,പഞ്ചവാദ്യ സേവ, നൃത്തോത്സവം എന്നിവ നടക്കും.

7 ന് വ്യാഴാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍. തുടര്‍ന്ന് വിവിധ പൂജാദി കര്‍മ്മങ്ങള്‍. 11 മണിക്ക് ഭജനാമൃതം. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ, പ്രസാദവിതരണം. തുടര്‍ന്ന് അന്നദാനം. വൈകുന്നേരം 5 മണിക്ക് ശ്രീഭൂതബലി, പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്. അട്ടേങ്ങാനം ചെന്തളം, ഒടയംചാല്‍ അയ്യപ്പഭജനമന്ദിരത്തില്‍ പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്. നഗരപ്രദക്ഷിണം തുടര്‍ന്ന് വിശേഷാല്‍ പൂജ, ദീപാരാധന, അത്താഴപൂജ, ശയ്യാപൂജ, ശയനം.

8 ന് വെള്ളിയാഴ്ച മഹാശിവരാത്രി നാളില്‍ രാവിലെ 6 മണി മുതല്‍ വിവിധ പൂജാദികര്‍മ്മങ്ങള്‍. 10 മണിക്ക് ഭക്തിഗാനസുധ, 12 മണിക്ക് മഹാപൂജ, പ്രസാദ വിതരണം. ഒരുമണിക്ക് അന്നദാനം. വൈകുന്നേരം 5 മണിക്ക് ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് കഴിഞ്ഞ് തിരിച്ച് എഴുന്നള്ളത്ത് എന്നിവ നടക്കും. 8 മണിക്ക് വസന്ത മണ്ഡപത്തില്‍ വച്ച് പൂജ. 9 മണിക്ക് കരിമരുന്ന് പ്രയോഗം. തുടര്‍ന്ന് നൃത്തോത്സവം. രാത്രി 11.30ന് കൊടിയിറക്കം, ആറാട്ട് കലശാഭിഷേകം, മഹാപൂജ ,ശ്രീഭൂതബലി, ദീപാരാധന , നിറമാല, അത്താഴപൂജ എന്നിവ നടക്കും. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി 12ന് ചൊവ്വാഴ്ച തെയ്യം കളിയാട്ടത്തിന് തുടക്കം രാത്രി 8 മണിക്ക് തെയ്യങ്ങളുടെ തിടങ്ങില്‍. 12 മണിക്ക് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്. ബുധനാഴ്ച രാവിലെ 9 മണിക്ക് ചാമുണ്ഡി അമ്മയുടെയും തുടര്‍ന്ന് 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാട് .

Leave a Reply

Your email address will not be published. Required fields are marked *