കരിപ്പോടി എ. എല്‍ പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

പാലക്കുന്ന്: കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ 98-മത് വാര്‍ഷികാഘോഷം നാടിന്റെ ഉത്സവമായി . ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി .ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ജഗദീഷ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു.പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ ശ്രീ.അഡ്വ.ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി.
സംസ്ഥാന തലത്തില്‍ നടത്തിയ ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വാര്‍ഡ് അംഗം കസ്തൂരി ബാലന്‍ വിതരണം ചെയ്തു.
അല്‍-മാഹിര്‍ അറബിക് അക്കാദമിക് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മികച്ച വിജയം നേടിയ നാലാം തരം വിദ്യാര്‍ത്ഥി സഫ്വാന് അലിഫ് അറബിക് ക്ലബ്ബ് ഏര്‍പ്പെടുത്തിയ ഉപഹാരം ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.അരവിന്ദ വിതരണം ചെയ്തു. പ്രഥമാധ്യപിക പി. ആശ, സി.കെ.ശശി ആറാട്ടുകടവ് ,ശശി കട്ടയില്‍, സി. കെ.
സഞ്ജിത്ത്, മദര്‍ പി.ടി.എ.പ്രസിഡന്റ് ഷാന സുരേഷ്, അജിത്ത് സി. കളനാട് എസ്.ആര്‍.ജി. കണ്‍വീനര്‍ സലീം നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വിദ്യാര്‍ത്ഥിക കളുടെ തിരുവാതിര, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, കാശ്മീരി ഡാന്‍സ്, സംഘനൃത്തം തുടങ്ങിയ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *