നീലേശ്വരം : നീലേശ്വരം നഗരസഭയില്‍ പി.എം.എ.വൈ ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷംസുദ്ദീന്‍ അറിഞ്ചിറ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ വി. ഗൗരി ടി. പി ലത, പി. ഭാര്‍ഗവി , നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍ കെ, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ പി.എം സന്ധ്യ, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി സി പ്രകാശ്, പി.എം.എ. വൈ എസ്. ഡി. എസ് വിപിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീയുടെ രംഗശ്രീ തീയേറ്റേഴ്‌സ് അവതരിപ്പിച്ച ബോധവത്കരണ തെരുവുനാടകവും അരങ്ങേറി.