കരിവെള്ളൂര്‍ : കുണിയന്‍ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രം കളിയാട്ടമഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഭക്തി ഗാന സിഡി പുറത്തിറക്കി. അഖിലേക്ഷിയമ്മ എന്നപേരില്‍ നിര്‍മ്മിച്ച ഗാനത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് കുതിരുമ്മല്‍ ക്രിയേഷന്‍സ് ആണ്. പ്രശസ്ത ഗായകന്‍ രാജേഷ് തൃക്കരിപ്പൂര്‍ ക്ഷേത്രേശന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. സുരേശന്‍ തീക്കടിയുടെ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് യുവലമുറയിലെ ശ്രദ്ധേയനായ ഗായകന്‍ പ്രമോദ് ആണൂര്‍ ആണ്.വിനോദ് സാരംഗത്തിന്റെതാണ് ഓര്‍ക്കസ്‌ട്രേഷന്‍. രാജേഷ് തൃക്കരിപ്പൂര്‍ സംഗീതം നല്‍കി.സായി തീര്‍ത്ഥജയന്‍ എന്നിവരാണ് കോറസ് ആര്‍ട്ടിസ്റ്റുകള്‍.ക്ഷേത്രപൂരക്കളികമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ കൂണിയന്‍ സോമന്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു.പൂരക്കളി കമ്മറ്റി സെക്രട്ടറി സനേഷ് കുണിയന്‍ ,പ്രസിഡണ്ട് വിനോദ്. പി, ക്ഷേത്രസ്ഥാനികര്‍ സംസാരിച്ചു.