ഇരിയണ്ണി: പേരടുക്കം മഹാത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ കോളേജ് ക്യാമ്പസില്‍ സംഭവിച്ച കൊടുംഭീകരത ജനിപ്പിക്കുന്ന സംഭവം ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഏത് വിദ്യാര്‍ത്ഥി സംഘടനയായാലും ഇതുപോലെയുള്ള പീഡനം ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല, ഇതുമായി ബന്ധപ്പെട്ട് നേരിട്ടോ അല്ലാതെയോ കുറ്റകൃത്യത്തില്‍ പങ്കാളിയായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക, ഇനി ഒരു ക്യാമ്പസിലും ഇതുപോലുള്ള സംഭവം ആവര്‍ത്തിക്കാന്‍ പാടില്ല, ഇതുമായി ബന്ധപ്പെട്ട അധികൃതരും നിയമ സംവിധാനങ്ങളും കണ്ണു തുറന്നു പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുഴുവന്‍ സാമൂഹ്യ, സന്നദ്ധ പ്രവര്‍ത്തകരും ഇതുപോലുള്ള അക്രമങ്ങളെ ശക്തമായി എതിര്‍ക്കണം എന്നും യോഗം വിലയിരുത്തി. പ്രതിഷേധ സൂചകമായി മെഴുതിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. വായനശാല പ്രസിഡന്റ് കെ രഘു, സെക്രട്ടറി സത്യന്‍ കെ, എക്സിക്യൂട്ടീവ് അംഗങ്ങളായ പി രാധാകൃഷ്ണന്‍, രവി പാണ്ടി, സാജു ടി, വിനോദ് കുമാര്‍ ടിവി, ഹനീഫ കെ എം, ബാലവേദി സെക്രട്ടറി അമൃത, ബാലവേദി അംഗങ്ങളായ അഭിനവ്, അക്ഷിത്, ശബരിനാഥ്, സൗപര്‍ണിക, അന്‍വിത്ത്, അനിരുദ്ധ്, ആരാധ്യ, ആദിഷ്, എന്നിവര്‍ സംസാരിച്ചു.