കാസര്‍കോട് ജില്ലയെ ആരോഗ്യമേഖലയില്‍ സ്വയം പര്യാപ്തമാക്കുക ലക്ഷ്യം ; മന്ത്രി വീണ ജോര്‍ജ്

കാസര്‍കോട് ജില്ലയില്‍ ആരോഗ്യ മേഖലയില്‍ വലിയ പ്രാധാന്യമുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും ജില്ലയെ ആരോഗ്യമേഖലയില്‍ സ്വയം പര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യമെന്നും സംസ്ഥാന ആരോഗ്യ, വനിത – ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചെങ്കള കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട കാത്ത് ലാബ് പദ്ധതി ജില്ലയില്‍ സാക്ഷാത്ക്കരിക്കുവാന്‍ സാധിച്ചു. ന്യൂറോളജിയുമായി ബന്ധപ്പെട്ട ചികിത്സ സംവിധാനങ്ങള്‍ ഒരുങ്ങി. കിഫ്ബിയിലൂടെ 168 കോടി രൂപ ചിലവഴിച്ച് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജില്ലയില്‍ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ആകെ 34 പദ്ധതികളാണ് ആരോഗ്യമേഖലയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. 54 കോടി 86 ലക്ഷം രൂപയുടെ പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. വിവിധ ഘട്ടങ്ങളിലായി 88 കോടി രൂപയുടെ പദ്ധതികള്‍ നിര്‍മ്മാണം നടക്കുകയും ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം നയത്തിന്റെ ഭാഗമായി ആശുപത്രികളെ രോഗിസൗഹൃദവും ജനസൗഹൃദവുമാക്കുന്ന വലിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ജില്ലയിലെ എട്ട് ആശുപത്രികളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.ജമാല്‍ അഹമ്മദ്, സി.എച്ച്.സി മുളിയാര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ എ.എസ്.ഷമീമ തന്‍വീര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സക്കീന അബ്ദുള്ള ഹാജി ഗോവ, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദ്രിയ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അന്‍ഷിഫ അര്‍ഷാദ്, അംഗങ്ങളായ എന്‍.എ.ബഷീര്‍, സി.വേണുഗോപാല്‍, സവിത, സി.കെ.ലത്തീഫ്, എം.ഗിരീഷ്, ചിത്ര കുമാരി, കെ. ഹരീഷ്, ഫരീദ അബൂബക്കര്‍, ഖൈറുന്നിസ സുലൈമാന്‍, മിസ്രിയ മുസ്തഫ, ഫസീന റഷീദ്, പി. ശിവപ്രസാദ്, സത്താര്‍ പള്ളിയാന്‍, രാഘവേന്ദ്രന്‍, ഫാത്തിമ ഫായിസ നൗഷാദ്, റൈഹാന താഹിര്‍, പി.ഖദീജ, ഫാത്തിമ സര്‍ഫു ഷൗക്കത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.വി.കൃഷ്ണന്‍, റസാഖ്, മൂസ ബി. ചെര്‍ക്കളം, ജലീല്‍ എരുതുംകടവ്, ജയചന്ദ്രന്‍, സതീഷന്‍ പുണ്ടൂര്‍, ഷാഫി, നാഷണല്‍ അബ്ദുള്ള, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം എന്നിവര്‍ സംസാരിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലീം എടനീര്‍ സ്വാഗതവും ചെങ്കള കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെവിന്‍ വാട്സണ്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *