രാജപുരം: അട്ടേങ്ങാനം ബേളൂര്‍ മഹാശിവക്ഷേത്രത്തിലെ ശിവരാത്രി ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന സര്‍വ്വൈശ്വര്യ വിളക്ക് പൂജയ്ക്ക് ചന്ദ്രകുമാര്‍ മുല്ലച്ചേരി നേതൃത്ത്വം നല്‍കി. ഇന്ന് രാത്രി 8 മണിക്ക് സാംസ്‌കാരിക ആധ്യാത്മിക സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സബ്ബ്കളക്ടര്‍ ദിലീപ് കെ കൈനിക്കര മുഖ്യാതിഥിയാകും, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രേശന്‍ പത്മനാഭ മരുതമ്പാടി തായറും സബന്ധിക്കും. 9.30 ന് അരങ്ങേറ്റം, നൃത്ത സന്ധ്യ.