കാസര്‍കോട്: ദുബായില്‍ വെച്ച് നടന്ന ഷോര്‍ട്ട് & സ്വീറ്റ്സ് ഇന്റര്‍ നാഷനല്‍ തിയേറ്റര്‍ ഫെസ്റ്റില്‍ കാസര്‍കോടുകാരന്‍ സിയാദ് ബങ്കര പ്രധാന വേഷം ചെയ്ത ലാ മൗച്ച് ഡ്യൂക്സ് മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ദുബൈ അല്‍ ഷെര്‍കാല്‍ അവന്യുവിലെ ദി ജംക്ഷന്‍ തിയേറ്ററില്‍ 8 ആഴ്ചകളിലായി നീണ്ടു നിന്ന തിയേറ്റര്‍ ഫെസ്റ്റിവലില്‍ ലോകത്തിലെ പല ഭാഗത്തു നിന്നുമായി വിവിധ ഭാഷകളിലായി 70ലധികം നാടകങ്ങള്‍ അരങ്ങിലെത്തിയിരുന്നു. പീപ്പിള്‍ ചോയിസിലും ജഡ്ജസ് ചോയിസിലും മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടതും ലാ മൗച്ച് ഡ്യൂക്സ് ആയിരുന്നു
2022ല്‍ നടന്ന ഇന്റര്‍ നാഷനല്‍ തിയേറ്റര്‍ ഫെസ്റ്റിലും ബെസ്റ്റ് ആക്ടര്‍ സിയാദായിരുന്നു . യു.എ.ഇയിലെ തിയേറ്റര്‍ രംഗത്തും, കലാ രംഗത്തും സജീവമായ ഈ കാസര്‍കോടുകാരന്‍ നല്ലൊരു ഗായകനും, നര്‍ത്തകനും കൂടിയാണ്. സെലിബ്രിറ്റി പ്രോഗ്രാമുകളില്‍ ആംഗറെന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയും ദുബായില്‍ ബിസിനസ്സുകാരനുമായ ബി.എ മഹമൂദിന്റെയുംസുബൈദയുടെയും പുത്രനും മുന്‍ എം.എല്‍.എ ബി.എം അബ്ദുല്‍ റഹ്‌മാന്റെ പേരക്കുട്ടിയുമാണ് സിയാദ് ബങ്കര.