സംസ്ഥാന ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യ കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ജലാശയങ്ങളില്‍ വളപ്പ് മത്സ്യകൃഷിയുടെ ഭാഗമായി തൃക്കരിപ്പൂര്‍, പടന്ന എന്നീ ഗ്രാമപഞ്ചായത്തുകളില്‍ മത്സ്യ വിത്ത് നിക്ഷേപം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ നിര്‍വ്വഹിച്ചു. തൃക്കരിപ്പൂര്‍ മെട്ടെമ്മേല്‍ നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. പടന്ന തേക്കേക്കാട് കടവത്ത് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.വി.തമ്പായി അദ്ധ്യക്ഷത വഹിച്ചു. കൂട് – കുളം മത്സ്യ കൃഷികളുടെ സമ്മിശ്ര രൂപമായ വളപ്പ് മത്സ്യകൃഷി തൃക്കരിപ്പൂരില്‍ തണല്‍ പുരുഷ സ്വയം സഹായ സംഘവും പടന്നയില്‍ യുവധാര സംഘവുമാണ് ഏറ്റെടുത്ത് നടത്തുന്നത്. ചടങ്ങില്‍ തൃക്കരിപ്പൂര്‍ മത്സ്യ ഭവന്‍ ഓഫീസര്‍ എസ്.ഐശ്വര്യ, ഫിഷറീസ് ഓഫീസര്‍ പി.കെ.വേണുഗോപാലന്‍, മറ്റു ജീവനക്കാരും പങ്കെടുത്തു.