രാജപുരം: രാജപുരം, മാലക്കല്ല് ഗവ.ഹോമിയോ ഡിസ്‌പെന്‍സറികളുടെ നേതൃത്വത്തില്‍ കള്ളാറില്‍ നടന്ന ഷീ ക്യാംപെയ്ന്‍ പഞ്ചായത്ത് പ്രസിഡ ന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് വി ചാക്കോ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. ഗീത, രാജപുരം മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.പി ബഷിറ ബാനു എന്നിവര്‍ പ്രസംഗിച്ചു. ബേളൂര്‍ ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.ജെ ജാരിയ റഹ്മത്ത് ബോധവല്‍ക്കരണ ക്ലാസെടുത്തു. ക്യാമ്പില്‍ 110 പേര്‍ സംബന്ധിച്ചു.