അട്ടേങ്ങാനം ബേളൂര്‍ മഹാശിവ ക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക അധ്യാത്മിക സദസ്സ് സംഘടിപ്പിച്ചു

രാജപുരം: അട്ടേങ്ങാനം ബേളൂര്‍ മഹാശിവ ക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക അധ്യാത്മിക സദസ്സ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.സ്വാമി ആത്മ ബോധ ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. സബ്ബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, മുഖ്യാതിഥിയായി. ക്ഷേത്രേശന്‍ മതുരമ്പാടി തായര്‍, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി, വൈസ് പ്രസിഡന്റ് പി ദാമോദരന്‍, പഞ്ചായത്തംഗം പി ഗോപി,ബേളൂര്‍ മഹാശിവ ക്ഷേത്രം പ്രസിഡന്റ് തമ്പാന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി ചന്ദ്രന്‍ സ്വാഗതവുംപ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മോഹനന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *