രാജപുരം: ഗുരുപുരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണി ത്താനു വേണ്ടി എഴുതിയ ചുമരെഴുത്തില്‍ ഇന്നലെ കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ച നിലയില്‍. അമ്പലത്തറ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെന്നി അന്വേഷണം ആരംഭിച്ചു. ഡി സി സി ഭാരവാഹികളായ അഡ്വ. പി വി സുരേഷ്, ഹരീഷ് പി നായര്‍, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍, പഞ്ചായത്തംഗങ്ങളായ അഡ്വ. ഷിജ, ആന്‍സി ജോസഫ്, ജിജോമോന്‍ കെ.സി, നാരായണന്‍ വയമ്പ് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സി പി എം പ്രവര്‍ത്തകരാണ് ചുമരെഴുത്ത് കരിഒയില്‍ ഒഴിച്ച് നശിപ്പി ചെതെന്ന് നേതാക്കള്‍ ആരോപിച്ചു.