കാഞ്ഞങ്ങാട് : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഗ്രോടെക് ഐ.ടി.ഐ ഗ്രോടെക് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.ലഹരിക്കെതിരെ അണിചേരുക, ജീവിതമാണ് ലഹരി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മത്സരം സംഘടിപ്പിച്ചത്. ആധുനിക സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വന്‍ വിപത്തിനെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തുകയെന്ന ലക്ഷ്യവുമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കൊവ്വല്‍പ്പള്ളി ഫുട്‌ബോള്‍ ടര്‍ഫില്‍ വച്ച് നടന്ന പരുപാടി ഗ്രോടെക് പ്രിന്‍സിപാള്‍ ബെന്നി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പരുപാടിയില്‍ ലഹരി ബോധവല്‍കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിഞ്ജയും സെക്ഷന്‍ ഹെഡ് പ്രവീണ്‍ പ്ലാച്ചിക്കരയുടെ നേതൃത്വത്തില്‍ നടത്തി. തുടര്‍ന്നു നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ കുട്ടികള്‍ ആവേശ പൂര്‍വ്വം പങ്കെടുത്തു. ഗ്രോടെക് മനേജര്‍ ഉണ്ണികൃഷ്ണന്‍ , നെല്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.