പാലക്കുന്ന് ക്ഷേത്രത്തില്‍ കാര്‍ണവരായി ഹരിദാസ് 7ന് കലശം കുളിക്കും; 10 വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന ഇളയ ഭഗവതിയുടെ കാര്‍ണവര്‍ സ്ഥാനത്തേക്കാണിത്

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഇളയ ഭഗവതിയുടെ കാര്‍ണവരായി കീഴൂര്‍ കുന്നരിയത്തെ ഹരിദാസ് എന്ന ചന്ദ്രന്‍ (49) വ്യാഴാഴ്ച്ച രാത്രി 7.30നും 8.30നും മധ്യേ കലശം കുളിച്ച് ആചാരസ്ഥാനം ഏറ്റെടുക്കും. കീഴൂര്‍ കാട്ടൂര്‍ വളപ്പ് വയനാട്ടുകുലവന്‍ തറവാട്ടിന് അവകാശപ്പെട്ട ഈ സ്ഥാനം കുട്ട്യന്‍ കാര്‍ണവരുടെ നിര്യാണത്തെ തുടര്‍ന്ന് 2013 മുതല്‍ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് ഹരിദാസിന് ഈ നിയോഗം. രാത്രി 10 നകം ഭരണി ഉത്സവം കൊടിയേറ്റത്തിന് മുന്നോടിയായി ഭണ്ഡാരവീട്ടില്‍ നിന്ന് എഴുന്നള്ളത്ത് പുറപ്പെടുന്നതിന് മുന്‍പായി ശ്രീകോവിലിന് മുന്‍പില്‍ കലശം കുളി ചടങ്ങ് നടക്കും. പരേതനായ പക്കീരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ കോമളം. വിപിന്‍ദാസ്, അക്ഷയ് കുമാര്‍ മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *