പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്ര ഭജന സുവര്‍ണ ജൂബിലി ആഘോഷം ഇന്ന് സമാപിക്കും. രാവിലെ 5ന് പാലക്കുന്ന് ക്ഷേത്ര സംഘം ലളിതാസഹസ്രനാമ പാരായണം നടത്തും. തുടര്‍ന്ന് ഉദയം മുതല്‍ അസ്തമയം വരെ സമീപ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിവിധ ഭജന സംഘങ്ങള്‍ രണ്ട് മണിക്കൂര്‍ വീതം സന്നിധിയില്‍ ഭജന നടത്തും. വൈകുന്നേരം 5.45ന് എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിയെയും ഉച്ചില്ലത്ത് കെ.യു പദ്മനാഭ തന്ത്രിയെയും മേലേ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരവീട്ടിലേക്ക് പൂര്‍ണകുംഭത്തോടെ സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് സമാപന സമ്മേളനം ദീപപ്രോജ്വലനം നടത്തി സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും.
പദ്മനാഭതന്ത്രിയുടെയും ക്ഷേത്ര ആചാര സ്ഥാനികരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച്. നാരായണന്‍ അധ്യക്ഷനാകും. 10008 വൃക്ഷതൈകള്‍ വിതരണം ചെയ്യുന്ന ക്ഷേത്ര മാതൃസമിതിയുടെ ‘ഹരിത യജ്ഞം’ പരിപാടിയുടെ ഉദ്ഘാടനം നടക്കും. ഫോക് ലോര്‍ അവാര്‍ഡും ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ കലാരത്‌ന പുരസ്‌കാരവും നേടിയ പാലക്കുന്ന് ആദിപരാശക്തി നാടന്‍ കലാകേന്ദ്ര സ്ഥാപകന്‍ അരവത്ത് പി. നാരായണനെ ആദരിക്കും. പാലക്കുന്ന് ജഗദംബ കലാ സമിതിയുടെ ഭക്തി ഗാനമേളയും ഉണ്ടായിരിക്കും.