കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിയന്‍ ഗവണ്‍മെന്റ് എല്‍. പി സ്‌കൂളില്‍ നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിയന്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ജി. പുഷ്പ, ലക്ഷ്മി തമ്പാന്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സി. കുഞ്ഞാമിന, പി.ടി.എ പ്രസിഡന്റ് പി. ശ്രീജിത്ത് മദര്‍ പി.ടി.എ പ്രസിഡന്റ് മോനിഷ ബിജു, എ. വി.പവിത്രന്‍ എം. ശ്രീനിവാസന്‍, പി. കെ. അബ്ദുല്‍ അസീസ്, വി.കമ്മാരന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ദാമോദരന്‍. എ സ്വാഗതവും സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ടി. സുധാകരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *