മത്സ്യത്തൊഴിലാളികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മത്സ്യത്തൊഴിലാളികള്‍ക്കായി ‘സുസ്ഥിര മത്സ്യബന്ധന രീതികള്‍’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുമ്പള മത്സ്യഭവനില്‍ നടന്ന പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.പി.താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സബൂറ, വാര്‍ഡ് മെമ്പര്‍ കൗലത്ത് എന്നിവര്‍ സംസാരിച്ചു. നൂറോളം മത്സ്യതൊഴിലാളികള്‍ ബോധവത്ക്കരണ ക്ലാസ്സില്‍ പങ്കെടുത്തു. കുമ്പള മത്സ്യഭവന്‍ ഓഫീസര്‍മാരായ ഷിനാസ്, ജിജോമാന്‍, കുമ്പള മത്സ്യഭവന്‍ ഓഫീസ് സ്റ്റാഫുകളായ ജോസ്.ടി.ജോര്‍ജ്, ദീക്ഷിത എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *