രാജപുരം: സാര്‍വ്വദേശീയ വനിതാ ദിനത്തില്‍ വാര്‍ദ്ധക്യത്തിലും തളരാതെ തൊഴിലുറപ്പ് പ്രവര്‍ത്തിയില്‍ തുടര്‍ച്ചയായി 100 ദിനം പൂര്‍ത്തീകരിച്ച പാറപ്പള്ളിയിലെ ഹാജിറുമ്മയെ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് ആദരിച്ചു.വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ദാമോദരന്‍ പൊന്നാട അണിയിച്ച് ഹാജിറുമ്മയെ ആദരിച്ചു.വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍, കെ.വി. കേളു, മോഹനന്‍ കാട്ടിപ്പാറ, പി.പുരുഷോത്തമന്‍ ,വി.കെ.കൃഷ്ണന്‍, റെജി കാട്ടിപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.