രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ ലോക വനിത ദിനം ആഘോഷിച്ചു. വനിതാ ഡോക്ടര്‍ ഷിന്‍സിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ റാലിയോടുകൂടി ആരംഭിച്ച പരിപാടിയില്‍ വുമന്‍സ് വിങ് സെക്രട്ടറി ജെ.എച്ച്.ഐ വിമല സ്വാഗതം പറഞ്ഞു. തുടര്‍ന്നു DR ഷിന്‍സി സ്ത്രീകളും ആരോഗ്യ പ്രശ്‌നങ്ങളും എന്നവിഷയത്തെ കുറിച്ച് ക്ലാസ് നടത്തി. തുടര്‍ന്നു വിവിധ കലാപരിപാടികളും സുമ്പ ഡാന്‍സ് പ്രാക്ടീസ്യും ആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം അരമണിക്കൂര്‍ സുമ്പ ഡാന്‍സ് പരിശീലനം നടത്തുന്നതിന് തീരുമാനിച്ചു.