രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം തുളുര്‍വനത്ത് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് നാളെ തുടക്കമാകും. കളിയാട്ടം മാര്‍ച്ച് 16 ന് സമാപിക്കും. നോക്കണി ശന്മാര്‍ക്കും ആചാരക്കാര്‍ക്കും മറ്റംഗങ്ങള്‍ക്കും വെറ്റിലടക്ക നല്‍കിയശേഷം പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്ന് ദീപവും തിരിയും, ഭണ്ഡാരവും കോവിലകത്തേക്ക് എഴുന്നള്ളിക്കും. ശിവരാത്രി ദിവസം അര്‍ദ്ധരാത്രി ക്ഷേത്രത്തിലെ തെക്കേന്‍ വാതില്‍ തുറക്കുന്നതോടെയാണ് എട്ടുദിവസം നീണ്ടുനില്‍ക്കുന്ന കളിയാട്ടത്തിന് തുടക്കം കുറിക്കുക.
ശനിയാഴ്ച സന്ധ്യക്ക് അടര്‍ ഭൂതം, നാഗരാജാവും നാഗകന്യകയും ക്ഷേത്രകാവില്‍ അരങ്ങിലെത്തും. ഞായറാഴ്ച പുലര്‍ച്ചെ ദേവരാജാവും ദേവകന്യകയും സന്ധ്യക്ക് വേടനും കരിവേടനും. 11-ന് രാത്രി ഇരുദൈവങ്ങളും പുറാട്ടും മഞ്ഞാലമ്മ ദേവിയും നാട്ടുകാരുടെ കലശവും. തുടര്‍ന്ന് ഒളിമകളും കിളിമകളും മാഞ്ചേരി മുത്തപ്പനും. 12-ന് ഉച്ചയ്ക്ക് ഒന്നിന് പൂക്കാര്‍സംഘത്തെ പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ എതിരേല്‍ക്കല്‍. വൈകിട്ട് ആറിന് മുന്നായരീശ്വരന്റെ വെള്ളാട്ടം കരിന്ത്രായര്‍, പുലി മാരന്‍, വേട്ടക്കൊരുമകന്‍ ദൈവങ്ങളുടെ വെള്ളാട്ടം.
13-ന് രാവിലെ മുന്നായരീശ്വരന്റെ തിറ, തുടര്‍ന്ന് കരിന്ത്രായര്‍, പുലിമാരന്‍, വേട്ടയ്‌ക്കൊരുമകന്‍ തിറകള്‍. വൈകിട്ട് മുന്നായരീശ്വരന്റെ വെള്ളാട്ടം, കാളപ്പുലയന്‍, പുലിക്ക ണ്ടന്‍, വേട്ടയ്‌ക്കൊരുമകന്‍ വെള്ളാട്ടം, പൈറ്റടിപ്പൂവന്‍ തെയ്യം.
14-ന് രാവിലെ മുന്നായരീശ്വരന്റെ തിറ, തുടര്‍ന്ന് കാളപ്പുലയന്‍, പു ലികണ്ടന്‍, വേട്ടയ്‌ക്കൊരുമകന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തും. വൈകുന്നേരം മുന്നായരീശ്വരന്റെ വെള്ളാട്ടം. രാത്രി മലങ്കാരി, പുല്ലൂര്‍ണന്‍ വെള്ളാട്ടങ്ങള്‍, പുല്ലൂരാളിദേവി, ബാളോളന്‍ തെയ്യങ്ങളുടെ തോറ്റങ്ങള്‍, വേട്ടച്ചേകവനും പുറാട്ടും, മുത്തേടത്ത്-എളേടത്ത് കലശം, ബ്രാഹ്മണന്റെ പുറപ്പാട്. പുലര്‍ച്ചെ ബാളോളന്‍ തെയ്യം.
15-ന് രാവിലെ 9.30-ന് മുന്നാ യരീശ്വരന്റെ പുറപ്പാട്, വൈകിട്ട് നാലിന് മുന്നായരീശ്വരന്റെ മുടിയെടുക്കല്‍. തുടര്‍ന്ന് വിവിധ തെയ്യങ്ങള്‍ അരങ്ങിലെത്തും. കളിയാട്ട സമാപനദിനമായ 16- ന് തുളുര്‍വനത്ത് ഭഗവതി, ത്രപാലകന്‍, ആചാരക്കാരുടെ കലശം. 17-ന് കലശാട്ടും നടക്കുമെന്ന് മാനേജിങ് ട്രസ്റ്റി കാട്ടൂര്‍ തമ്പാന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.