രാജപുരം : പൂടംകല്ല് അയ്യങ്കാവ് ഉഷസ് വായന ശാല – ഒന്നാം മൈല്‍ കോമണ്‍ സര്‍വീസ് സെന്റര്‍ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍ വായനശാലയില്‍ സംഘടിപ്പിച്ച സൗജന്യ ആയുഷ്മാന്‍ ഭാരത് ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വായന ശാല പ്രസിഡന്റ് ബി രത്‌നാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിഷാദ് സി. സ്വാഗതം പറഞ്ഞു. ഒന്നാം മൈല്‍ സി. എസ്. സി എന്റര്‍പ്രണര്‍ ലിജോ പദ്ധതി വിശദീകരണം നടത്തി. വായനശാല രക്ഷാധികാരി കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, ഉഷസ് സംഘം പ്രസിഡന്റ് കെ. കുമാരന്‍, സെക്രട്ടറി കെ. ബി. ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.