വേലാശ്വരം : വ്യാസേശ്വരം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു. ഡോക്ടര്‍ ടി. പി.ആര്‍. നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് വിളക്ക് പൂജ നടന്നത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ വിവിധ പൂജകളും മാതൃ സമിതിയുടെ നേതൃത്വത്തില്‍ കൈകൊട്ടിക്കളി, തിരുവാതിര, നൃത്ത നൃത്യങ്ങള്‍ എന്നിവയും അരങ്ങേറി. ശിവരാത്രി ദിവസമായ വെള്ളിയാഴ്ച വിവിധ പൂജകളും ശ്രീഭൂതബലി എഴുന്നള്ളത്ത്,മേളം പ്രദക്ഷിണം, തിടമ്പ് നൃത്തം എന്നിവയും നടന്നു.