കാഞ്ഞങ്ങാട്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടത്തി.ലേഡീസ് നൈറ്റ് എന്ന പേരില്‍ കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ വനിതാ ദിനാചരണ പരിപാടി ജില്ലാ ക്യാമ്പിനേറ്റംഗം ഡോ യു. കൃഷ്ണകുമാരി ഉദ്ഘാടനം ചെയതു.ചടങ്ങില്‍ പ്രശസ്ത ഡോക്ടര്‍ സീമ റാവുവിനെ ആദരിച്ചു. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഡോ. സി. കെ ശ്യാമള അധ്യക്ഷതവഹിച്ച് ഉപഹാരം സമ്മാനിച്ചു. ബാംഗ്ലൂര്‍ കരുണാശ്രയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റ് കെയര്‍ എഡ്യുക്കേഷന്‍ റിസേര്‍ച്ച് അസോസിയേറ്റീവ് പ്രൊഫസറും, ലയണ്‍ ഡോ യു.കൃഷ്ണ കുമാരിയുടെ മകളുമാണ് ആദരം ഏറ്റുവാങ്ങിയ ഡോ. സീമ റാവു.. ജന്മദിനാഘോ ഷത്തിന്റെ ഭാഗമായി ഡോ. യു കൃഷ്ണ കുമാരി, ഡോ. സി. കെ.ശ്യാമള, പ്രണവ് വിവേക് എന്നിവരെയും, പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് ഉന്നത വിജയം നേടി വനിതാ ദിന അവാര്‍ഡ് നേടിയ ശ്രീദേവി മുച്ചിലോട്ട് എന്നിവരെയും ചാര്‍ട്ടര്‍ പ്രസിഡണ്ട് എഞ്ചിനിയര്‍ ബാലകൃഷ്ണന്‍നമ്പ്യാര്‍ പൊന്നാടയണിച്ച് ആദരിച്ചു.രാധ നമ്പ്യാര്‍ ഫ്‌ലാഗ് സല്യൂട്ട് നടത്തി.ഡോ ശശിരേഖ വനിതാ ദിന സന്ദേശം നല്‍കി.നാരായണന്‍കുട്ടി ,വി.പി ജോയ്, കൃഷ്ണന്‍, എന്‍.ശശിധരന്‍ നായര്‍, ഡോ വിവേക്, ബാബുരാജ്, ഡോ രാജേഷ്, അഡ്വ വാസുദേവ്, റിഷാബ് , ശ്രീദേവി വി, കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, എന്നിവര്‍ സംസാരിച്ചു.ക്ലബ് സെക്രട്ടറി സി. പി.വി വിനോദ് കുമാര്‍ സ്വാഗതവും, ട്രഷറര്‍ സതി എസ് നായര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡോ സീമ റാവുവിന്റെ നേതൃത്വത്തില്‍ ക്ലാസ്സും, ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു