I2789/12790 കച്ച ഗുഡ്ഡ-മംഗലാപുരം-കച്ച ഗുഡ്ഡ സൂപ്പര്‍ഫാസ്റ്റിന് നീലേശ്വരത്ത് ആവേശോജ്ജ്വലമായ സ്വീകരണം

I2789/12790 കച്ച ഗുഡ്ഡ-മംഗലാപുരം-കച്ച ഗുഡ്ഡ സൂപ്പര്‍ഫാസ്റ്റിന് നീലേശ്വരത്ത് ആവേശോജ്ജ്വലമായ സ്വീകരണം. നീലേശ്വരം റെയില്‍വേ ഡവലപ്‌മെന്റ് കലക്റ്റീവിന്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു. വാദ്യമേളങ്ങള്‍ അകമ്പടിയായുള്ള സ്വീകരണത്തിന് എന്‍.ആര്‍.ഡി.സി.രക്ഷാധികാരി ഡോ.വി.സുരേശന്‍, പ്രസിഡന്റ് വി.വി.പുരുഷോത്തമന്‍, സെക്രട്ടറി എന്‍.സദാശിവന്‍, ട്രഷറര്‍ എം ബാലകൃഷ്ണന്‍, സി.എം.സുരേഷ് കുമാര്‍, കെ.എം.ഗോപാലകൃഷ്ണന്‍, പി.യു.ചന്ദ്രശേഖരന്‍, കെ.ദിനേശന്‍, ബാബു കൗസല്യ, പി.ടി.രാജേഷ്, എന്നിവര്‍ നേതൃത്വം നല്‍കി. റെയില്‍വേ സ്റ്റേഷന്‍ ഓട്ടോ ബ്രദേഴ്‌സ് മധുര പലഹാര വിതരണം നടത്തി.
ബുധന്‍, ശനി ദിവസങ്ങളില്‍ മംഗലാപുരം ഭാഗത്തേക്ക് രാവിലെ 7.10 നും കച്ചഗുഡ്ഡയിലേക്ക് അതേ ദിവസം രാത്രി 9.13 നും ട്രെയിന്‍ നീലേശ്വരത്തെത്തും. 6 മാസത്തിനുള്ളില്‍ നീലേശ്വരത്ത് ലഭിക്കുന്ന മൂന്നാമത്തെ എക്‌സ്പ്രസ്സ് ട്രെയിനിനുള്ള സ്റ്റോപ്പാണിത്

Leave a Reply

Your email address will not be published. Required fields are marked *