കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഈവനിംഗ് ഒ.പി, കാഷ്വാലിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് ഓഫീസർ ഒഴിവ്. യോഗ്യത ജനറൽ നഴ്സിംഗിൽ ഡിപ്ലോമ/ ഡിഗ്രി, കെ.എൻ.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കേറ്റ്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം മാർച്ച് 11ന് ഉച്ചയ്ക്ക് 2.30ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഇമെയിൽ knghospital@gmail.com ഫോൺ 0467 2217018.