മടിക്കൈയുടെ വികസനത്തിന് പ്രതീക്ഷയേകി രണ്ട് പാലങ്ങള്‍

കാരാക്കോട് പാലം, ചെരണത്ത പാലം നിര്‍മ്മാണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ മടിക്കൈ പഞ്ചായത്തിലെ ചെരണത്ത പാലം, കാരാക്കോട് പാലം എന്നിവ യാഥാര്‍ത്ഥ്യത്തിലേക്ക്.
കാരാക്കോട് പാലം, ചെരണത്ത പാലം നിര്‍മ്മാണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

മടിക്കൈ പഞ്ചായത്ത് ചെരണത്തല പാലം ശിലാസ്ഥാപന ചടങ്ങില്‍
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷണന്‍ മുഖ്യാഥിതിയായി.
ചെരണത്തലയെ ബങ്കളം ചായ്യോത്ത് റോഡുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.
കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ക്ക് നീലേശ്വരം, കാഞ്ഞങ്ങാട് നഗരവുമായി ബന്ധപ്പെടാന്‍ ഇതിലൂടെ എളുപ്പവഴിയൊരുങ്ങും.
ഇ.ചന്ദ്രശേഖരന്‍ മന്ത്രിയായിരുന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പാലം രേഖകളിലെത്തുന്നത്.
സംസ്ഥാന ബഡ്ജറ്റ് 2023-24 ലാണ് 10 കോടി രൂപ അനുവദിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, ഉമേശന്‍ വേളൂര്‍, എം.രാജന്‍ , രാഘവന്‍ കൂലേരി, ബങ്കളം കുഞ്ഞികൃഷ്ണന്‍, പി.ടി നന്ദകുമാര്‍, ഗംഗാധരന്‍, രതീഷ് പുതിയ പുരയില്‍, കെ.എം. ഷാജി , പ്രഭാകരന്‍, എന്നിവര്‍ സംസാരിച്ചു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വി.പ്രകാശന്‍ സ്വാഗതവും കുമാരന്‍ നന്ദിയും പറഞ്ഞു.

കാരാക്കോട് പാലം നിര്‍മ്മാണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ്, പാലങ്ങള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എം ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ശ്രീലത, മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന്‍, കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം അബ്ദുല്‍ റഹ്‌മാന്‍,പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി കൃഷ്ണന്‍, മടിക്കൈ ഗ്രാമ പഞ്ചായത്തംഗം എ. ശൈലജ, കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്തംഗം എ. അനില്‍കുമാര്‍, മുരളി പനങ്ങാട്, ബങ്കളം കുഞ്ഞി കൃഷ്ണന്‍, മുസ്തഫ തായന്നൂര്‍, മുസ്തഫ തായന്നൂര്‍, രാഘവന്‍ കൂലേരി, സുകുമാരന്‍ കാലിക്കടവ്, രതീഷ് പുതിയപുരയില്‍, പ യു. നാരായണന്‍ നായര്‍, ഒ. കുഞ്ഞികൃഷ്ണന്‍, എ. വി. ബാലകൃഷ്ണന്‍, പി. ഗംഗാധരന്‍, ടി.കെ. രാമചന്ദ്രന്‍, സി. രഞ്ജിത്ത്, കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ സ്വാഗതവും പി. വിജയന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *