മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും
നീലേശ്വരം ഗവ.എല്‍.പി സ്കൂളിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 11ന് തിങ്കളാഴ്ച രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വഹിക്കും. എം.രാജഗോപാലന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയാകും.
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അനുവദിച്ച 2.75 കോടി രൂപ ചെലവിലാണ് സ്കൂളിനായി ലിഫ്റ്റ് സൗകര്യത്തോടെ മൂന്ന് നില കെട്ടിടം നിര്‍മ്മിച്ചത്.