ക്ലര്‍ക്ക്, പ്യൂണ്‍ ഉള്‍പ്പെടെയുള്ള തസ്തികകളുടെ പേര് മാറുന്നു! ഏപ്രില്‍ ഒന്ന് മുതല്‍ ഇനി പുതിയ പേര്

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ ക്ലര്‍ക്ക്, പ്യൂണ്‍ ഉള്‍പ്പെടെയുള്ള തസ്തികകളുടെ പേര് മാറ്റുന്നു. ക്ലര്‍ക്ക് ഇനി മുതല്‍ ‘കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്’ എന്നും, പ്യൂണ്‍ ‘ഓഫീസ് അസിസ്റ്റന്റ്’ എന്നും അറിയപ്പെടും.

ഏപ്രില്‍ 1 മുതല്‍ പുതുക്കിയ പേരുകള്‍ പ്രാബല്യത്തിലാകും. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും, ബാങ്ക് ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിട്ട കരാറിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമായത്.

പേരുകള്‍ പരിഷ്‌കരിച്ചതിനോടൊപ്പം 17 ശതമാനം വേതന വര്‍ദ്ധനവും ഇക്കുറി പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്ബള സ്‌കെയിലിന്റെ പരമാവധി എത്തിക്കഴിഞ്ഞ ശേഷം ജീവനക്കാരന് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന സ്റ്റാഗേഷന്‍ വര്‍ദ്ധനവ് 11 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് 9 ശതമാനമായിരുന്നു. ക്ലറിക്കല്‍ ജീവനക്കാര്‍ക്ക് 2,680 രൂപയുടെയും, സബ് സ്റ്റാഫിന് 1,345 രൂപയുടെയും വര്‍ദ്ധനവ് ലഭിക്കും. പ്രതിമാസം 18,000 രൂപ വരെ വരുമാനമുള്ളവരെ ജീവനക്കാരുടെ ആശ്രിതരായി പരിഗണിക്കുന്നതാണ്.

തസ്തികകളുടെ പഴയ പേരും പുതിയ പേരും

ഹെഡ് പ്യൂണ്‍- സ്‌പെഷ്യല്‍ ഓഫീസ്
അസിസ്റ്റന്റ് ഹെഡ് ക്യാഷര്‍- സീനിയര്‍ കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്
ബില്‍ കളക്ടര്‍- സീനിയര്‍ ഓഫീസ് അസിസ്റ്റന്റ്
സ്വീപ്പര്‍- ഹൗസ് കീപ്പര്‍
ഇലക്ട്രീഷ്യന്‍/എസി പ്ലാന്റ് ഹെല്‍പ്പര്‍- ഓഫീസ് അസിസ്റ്റന്റ് ടെക്
സ്‌പെഷ്യല്‍ അസിസ്റ്റന്റ്- സ്‌പെഷ്യല്‍ കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്

Leave a Reply

Your email address will not be published. Required fields are marked *