ശബരിമല വനമേഖലയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നു; തീ കെടുത്താനുള്ള ശ്രമങ്ങള്‍ വിഫലം

പത്തനംതിട്ട: ശബരിമലയുടെ വനമേഖലയില്‍ കാട്ടുതീ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വനമേഖലയില്‍ തീ പടരുന്നുണ്ട്. തീ കെടുത്താനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് അധികൃതര്‍ നടത്തിയിട്ടുണ്ടെങ്കിലും, അവ വിഫലമാവുകയായിരുന്നു. നിലവില്‍, കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടര്‍ന്നുപിടിക്കുകയാണ്.

നിലയ്ക്കലിന് സമീപമാണ് കാട്ടുതീ പടര്‍ന്നു പിടിക്കുന്നത്. കൊല്ലക്കുന്ന്, തേവര്‍മല, നന്‍പന്‍പാറ കോട്ട എന്നിവിടങ്ങളെല്ലാം അഗ്‌നിക്കിരയായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി നേരിയ തോതില്‍ മഴ പെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നേരിയ ശമനം ഉണ്ടായെങ്കിലും, പിന്നീട് കൂടുതല്‍ ശക്തമായി മറ്റു മേഖലകളിലേക്ക് കൂടി തീ പടരുകയായിരുന്നു. വേനല്‍ക്കാലത്ത് ഫയര്‍ ലൈന്‍ തെളിക്കാത്തതാണ് തീ പടര്‍ന്നുപിടിക്കാനുള്ള കാരണം. പണമില്ലെന്ന് പറഞ്ഞാണ് ഫയര്‍ ലൈന്‍ തെളിക്കുന്ന ജോലികള്‍ വനം വകുപ്പ് കൃത്യമായി ചെയ്യാതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *