പാലക്കുന്ന് ഭരണി :മാലിന്യ നീക്കത്തിന് ധാരണയായി

പാലക്കുന്ന് : അഞ്ചു ദിവസം നീണ്ട ഭരണി ഉത്സവം തിങ്കളാഴ്ച്ച സമാപിക്കുന്നതോടെ പാലക്കുന്ന് ടൗണിലും പരിസരത്തും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികളില്‍ പഞ്ചായത്ത് ഭരണസമിതിയുമായി ധാരണയായെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതരും ക്ഷേത്ര ഭരണസമിതിയും സംയുക്തമായി ഉണ്ടാക്കിയ ധാരണയില്‍ നിശ്ചിത തുക ക്ഷേത്ര ഭരണ സമിതി പഞ്ചായത്തിന് നല്‍കി. ഉത്സവാനന്തരം കുമിഞ്ഞു കൂടുന്ന മാലിന്യനങ്ങള്‍ തരം തിരിച്ച് ഹരിത കര്‍മസേന 12നകം നിര്‍മാര്‍ജ്ജനം പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്‍ പറഞ്ഞു. ഉത്സവാനന്തരം മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷങ്ങളില്‍ വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഈ മുന്‍കൂര്‍ ധാരണ.

Leave a Reply

Your email address will not be published. Required fields are marked *