നീലേശ്വരം ഗവ. എല്‍. പി സ്‌കൂള്‍ ഇനി പുതിയ കെട്ടിടത്തില്‍

നീലേശ്വരം: നീലേശ്വരം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായിരുന്നു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി രവീന്ദ്രന്‍, പി ഭാര്‍ഗവി, വി ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, ടി.പി ലത, കൗണ്‍സിലര്‍മാരായ പി. ബിന്ദു, ഇ.ഷജീര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. നന്ദികേശന്‍, നഗരസഭ സെക്രട്ടറി മനോജ് കുമാര്‍ കെ, എം. രാജന്‍, എറുവാട്ട് മോഹനന്‍, രമേശന്‍ കാര്യങ്കോട്, അഡ്വ കെ. പി നസീര്‍, മമ്മു കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയടത്ത്, പി.യു വിജയകുമാര്‍, കെ.വി. ചന്ദ്രന്‍, എം.ജെ ജോയ്, പി.കെ രതീഷ്, പി.യു ദിനചന്ദ്രന്‍ മാസ്റ്റര്‍, എം. വി ദീപു, ഇ.വി ഇന്ദു, സഞ്ജയ് മാരാര്‍ എന്നിവര്‍ സംസാരിച്ചു. എ.വി ഗീത നന്ദി പറഞ്ഞു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അനുവദിച്ച 2.75 കോടി രൂപ ചെലവിലാണ് സ്‌കൂളിനായി ലിഫ്റ്റ് സൗകര്യത്തോടെ മൂന്ന് നില കെട്ടിടം നിര്‍മ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *